കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നോ ഡ്രഗ്സ് നോ ക്രൈം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ- ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഖ്യാതി കേട്ട കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിനു പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്കും പങ്കുണ്ടെന്ന് DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.നിയമസഭയ്ക്കകത്തും പുറത്തും ലഹരിക്കെതിരെ കാര്യക്ഷമമായ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നിസ്സംഗതയോടെയാണ് സർക്കാർ മുന്നോട്ട് പോവുന്നത്.ഇതിനെതിരെ വലിയ തോതിലുള്ള ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം..കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നോ ഡ്രഗ്സ് നോ ക്രൈം ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചുക്കോത്ത് ബാലൻ നായർ , കെ കെ ദാസൻ, കെ.സി രാജൻ, ബി ഉണ്ണികൃഷ്ണൻ, എം.എം രമേശൻ, കെ.പി സുലോചന. സവിത നിരത്തിൻ്റെ മീത്തൽ, പി.ഭാസ്കരൻ , സുനീതൻ. സി പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!