കീഴരിയൂർ:രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് നാളിതുവരെ രാജ്യ നന്മയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചതെങ്കിൽ രാജ്യത്തെ പുതിയ ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് KSU മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പറഞ്ഞു .ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വിദ്യാഭ്യാസവകാശ നിയമവും വിവരാവകാശ നിയമവും ഭക്ഷ്യ സുരക്ഷാ പദ്ധതിയും നടപ്പിലാക്കിയ കോൺഗ്രസ് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിൽ ഈ നേട്ടങ്ങളില്ലാതാക്കാനാണ് ബി.ജെ പി സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാറിൻ്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ നാടെമ്പാടും ജനകീയ പ്രതിരോധങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കീഴരിയൂർ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡണ്ട് എൻ.എം പ്രഭാകരൻ അധ്യക്ഷത ഹിച്ചു. DCC ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ ,മുനീർ എരവത്ത്, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ,മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ് , യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, സുലോചന കെ.പി, ചുക്കോത്ത് ബാലൻ നായർ ,ശശി പാറോളി, സവിത നിരത്തിൻ്റെ മീത്തൽ, ടി.എം പ്രജേഷ് മനു, അശോകൻ പാറക്കീൽ പ്രസംഗിച്ചു.
കീഴരിയൂർ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
By Aneesh Sree
Published on:
