കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി ആഗസ്ത് 9 മുതൽ 15 വരെ വിത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യ ജ്വാല എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. കീഴരിയൂർ പഞ്ചായത്തിലെ സ്കൂളുകൾ പങ്കെടുക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രമെഗാക്വിസ് , ദേശഭക്തിഗാന മത്സരം, LP UP HS HSS വിഭാഗം വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച സാഭിമാൻ യാത്ര , അങ്കണവാടി വിദ്യാർത്ഥികൾക്ക് പതാക രചന എന്നിവ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾ വായനശാലയുമായി ബന്ധപ്പെടുക. ഭരണസമിതി യോഗ ത്തിൽ സി.എം വിനോദ് , മാലത്ത് സുരേഷ്, ഐ. ശ്രീനിവാസൻ ,വി.പി സദാനന്ദൻ, ടി.പി അബു, ഇ.എം നാരായണൻ,ലിനേഷ് ചെന്താര , ഡെലീഷ് ബി,സഫീറ വി.കെ ശ്രീജിത്ത് പി എന്നിവർ പങ്കെടുത്തു.
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി “സ്വാതന്ത്ര്യ ജ്വാല” ആഗസ്ത് 9 മുതൽ 15 വരെ
By aneesh Sree
Published on: