കീഴരിയൂരിൻ്റെ സ്വാതന്ത്ര്യചരിത്ര ത്തിൽ പ്രോജ്ജ്വലമായ പങ്ക് വഹിച്ച ശ്രീ കുറുമയിൽ കേളുക്കുട്ടിയുടെ ഓർമ്മദിനം 1894 ജനുവരി മാസം ജനനം അച്ഛൻ പഞ്ഞാട്ട് പാച്ചർ, അമ്മ കുന്നോത്ത് പാച്ചി -1930 കാലഘട്ടം മുതൽ കീഴരിയൂരിലെ സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. കീഴരിയൂരിൽ പട്ടിണി മരണകാലത്തും കോളറ പടർന്നു പിടിച്ച കാലത്തും ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും നൽകി താങ്ങായി കൂടെനിന്നു. ഇദ്ദേഹത്തിൻ കടയുടെ മുകൾ ഭാഗം ബോംബ് കേസിനെ തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് ക്യാമ്പ് സ്ഥാപിച്ചിരുന്നു. തൻ്റെ കച്ചവട സാധനങ്ങളെല്ലാം പോലീസ് പണമില്ലാതെ തന്നെ ഉപയോഗിച്ചു. ഹരിജന ഉദ്ധാരണത്തിന്റെ ഭാഗമായി ലേബർ സ്കൂൾ ചർക്കാസംഘം ഐക്യനാണയ സംഘം മരച്ചീനി പൊടി യൂണിറ്റ് ചകിരി പിരിക്കൽ യൂണിറ്റ് എന്നിവ സ്ഥാപിച്ച് ജനങ്ങൾക്ക് ജോലി നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു.പിന്നീട് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കീഴരിയൂരിൽ ബോംബ് നിർമ്മാണം നടത്തുകയും അതിൻറെ ഭാഗമായി 1942ൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് കേസ് ചാർജ് ചെയ്ത് അതിൻറെ ഫലമായി ഏഴു കൊല്ലം ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.കീഴരിയൂർ ബോംബ് കേസിലെ പതിനൊന്നാം പ്രതിയാണ് ശ്രീ കുറുമയിൽ കേളുക്കുട്ടി അദ്ദേഹത്തിൻറെ മകൻ കുറുമയിൽ നാരായണൻ പതിമൂന്നാം പ്രതിയായി ജയിലിൽ കൂടെയുണ്ടായിരുന്നു ദീർഘകാലം കീഴരിയൂർ സഹകരണ സംഘം പ്രസിഡണ്ട് ആയിരുന്നു. കീഴരിയൂരിൻ്റെ ഈ വീര പുരുഷന് മുന്നിൽ കീഴരിയൂർ വാർത്തകളുടെ ധീര സ്മരണകളുയർത്തുന്ന സ്മരണാഞ്ജലികൾ