--- പരസ്യം ---

കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ അനുവദിച്ച് സർക്കാർ

By neena

Published on:

Follow Us
--- പരസ്യം ---

പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പണം നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിനായി 71.53 കോടിരൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപ സഹായമായി നല്‍കുന്നുണ്ട്. 5940 കോടി രൂപയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെഎസ്ആ‍ര്‍ടിസിക്ക് നൽകിയത്.

--- പരസ്യം ---

Leave a Comment