കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

By admin

Published on:

Follow Us
--- പരസ്യം ---

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള മഖാന ലഘു ഭക്ഷണമായാണ് ഉപയോഗിക്കുന്നത്.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതടക്കം വിവിധ ഗുണങ്ങൾ ഈ പരമ്പരാഗത വിത്തിനുള്ളതായി പറയുന്നു. ഇരുമ്പ്, കാത്സ്യം,ഫോസ്ഫറസ്, മഗ്നീഷ്യം, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

കലോറി വളരെ കുറവാണ്. വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച സ്നാക്കാണിത്. ഇതിൽ ഫൈബറുമുണ്ട്.​മഖാ​ന ബോ​ർ​ഡ്

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​റി​ല്‍ മ​ഖാ​ന (താ​മ​ര വി​ത്ത്) ബോ​ർ​ഡാ​ണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാ​പിച്ചത്.

സ​സ്യാ​ഹാ​രി​ക​ളു​ടെ പ്രോ​ട്ടീ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഖാ​ന ബി​ഹാ​റി​ലെ മ​ധു​ബാ​നി, ദ​ർ​ഭം​ഗ, സീ​താ​മ​ർ​ഹി, സ​ഹ​ർ​സ, ക​ട്ടി​ഹാ​ർ, പു​ർ​ണി​യ, കി​ഷ​ൻ​ഗ​ഞ്ച്, അ​രാ​രി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 85 ശ​ത​മാ​ന​വും.

മ​ഖാ​ന ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങും പ​രി​ശീ​ല​ന പി​ന്തു​ണ​യും ന​ൽ​കാ​ൻ ബോ​ർ​ഡി​നാ​കു​മെ​ന്ന് ധന മ​ന്ത്രി നിർമല സീതാരാമൻ വ്യ​ക്ത​മാ​ക്കി.

--- പരസ്യം ---

Leave a Comment

error: Content is protected !!