കേരളത്തില്‍ പോസ്റ്റ്മാന്‍ നിയമനം; അതും പരീക്ഷയില്ലാതെ നേരിട്ട്; പത്താം ക്ലാസ് പാസായാല്‍ മതി

By admin

Published on:

Follow Us
--- പരസ്യം ---

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പോസ്റ്റ്മാന്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ തപാല്‍ വകുപ്പ് കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫീസ് ജിഡിഎസ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കേരളത്തിലും 1385 ഒഴിവുകളിലേക്ക് നിയമനം നടക്കും. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ നേരിട്ട് ജോലി നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ കേരളത്തില്‍ പോസ്റ്റ്മാന്‍ റിക്രൂട്ട്‌മെന്റ്. ഗ്രാമീണ്‍ ടാക് സേവക് (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തസ്തികകളാണുള്ളത്. 

ആകെ 1385 ഒഴിവുകള്‍. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 24,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. മലയാളം ഒരു ഭാഷയായി പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം, സൈക്കിള്‍ ചവിട്ടല്‍ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂ എസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാര്‍ച്ച് 3 വരെ അപേക്ഷിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

--- പരസ്യം ---

Leave a Comment

error: Content is protected !!