--- പരസ്യം ---

കൈൻഡ്; ഒരുക്കങ്ങൾ പൂർത്തിയായി.വിളംബര ജാഥ ഇന്ന് വൈകീട്ട്

By eeyems

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഒരുക്കങ്ങൾ പൂർത്തിയായ കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 29 തിന് ഷാഫി പറമ്പിൽ എം പി നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് നടക്കും. കീഴരിയൂർ സെൻ്ററിൽ നിന്നാരംഭിച്ച് കൈൻഡിൽ അവസാനിക്കുന്ന വിളംബര ജാഥയിൽ സമൂഹത്തിൻ്റെ നാനാ തുറയിലുള്ള നൂറ് കണക്കിനാളുകൾ പങ്കെടുക്കും.

കീഴരിയൂർ പഞ്ചായത്തിലെയും, സമീപപ്രദേശങ്ങളായ മേപ്പയ്യൂർ അരിക്കുളം, തുറയൂർ പഞ്ചായത്തുകളിലെയും കീഴരിയൂരിനോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിലെ രോഗികൾക്ക് പരിചരണം നൽകാനായി 2021 ഒക്ടോബർ 29 തിന് ആരംഭിച്ച സാന്ത്വന പരിചരണ കൂട്ടായ്മയാണ് കൈൻഡ് പാലിയേറ്റീവ് കെയർ.
ഹോം കെയർ,നഴ്സസ് ഹോം കെയർ , വളണ്ടിയർ ഹോം കെയർ , ഫിസിയോതെറാപ്പി, മരുന്ന് വിതരണം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാന്ത്വന ചരിചരണ സേവനങ്ങളാണ് കൈൻഡ് നൽകി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നൂറ് കണക്കിന് രോഗികൾക്ക് കൈൻഡിൻ്റെ സേവനം വളരെ ആശ്വാസകരമായിട്ടുണ്ട്.

ഒപ്പം അയൽപക്ക കൂട്ടായ്‌മ

കിടപ്പ് രോഗികൾക്കും അവരുടെ പരിചാരകർക്കും വീടിന് സമീപമുള്ളവരിൽ നിന്ന്തന്നെ സ്നേഹവും സാന്ത്വനവും ശ്രദ്ധയും ഉറപ്പ് വരുത്തുന്നതിനായാണ്  ‘ഒപ്പം’ എന്നപേരിൽ അയൽപക്ക കൂട്ടായ്മകൾ (എൻ.എൻ.പി.സി)രൂപീകരിച്ചത്.
ഇത്തരത്തിൽ രൂപീകരിച്ച 7 അയൽപക്ക കൂട്ടായ്മകളിലായി 350ൽ അധികം പേർ കൈൻഡിനൊപ്പമുണ്ട് അവർക്ക് ആവശ്യമായ പരിശീലനവും നൽകിവരുന്നു.

സ്റ്റുഡന്റസ് ഇനീഷിയേറ്റീവ്

പുതു തലമുറയെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെ കൈൻഡ് 2023 ജൂലൈ മാസത്തിൽ രൂപം നൽകിയ വിദ്യാർത്ഥി കൂട്ടായ്മയാണ് കൈൻഡ് സ്റ്റുഡന്റസ് ഇനീഷിയേറ്റീവ്. 50 ഇൽ അധികം പേരുള്ള  സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് വളണ്ടിയർ അവരുടെ സമയ ലഭ്യതക്കനുസരിച്ച്  ഹോം കെയർ അടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു

കൈൻഡ് ഖത്തർ ചാപ്റ്റർ

കൈൻഡിൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന പ്രവാസ ലോകത്തുള്ള കീഴരിയൂർ സ്വദേശികളും സഹകാരികളും ചേർന്ന് ഉണ്ടാക്കിയ സംവിധാനമാണ് കൈൻഡ് ഖത്തർ ചാപ്റ്റർ ശരീരം വിദേശത്താണെങ്കിലും മനസ്സുകൊണ്ടും സാമ്പത്തിക സഹായംകൊണ്ടും ഇവർ കൈൻഡിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത്‌ പകർന്നുകൊണ്ടിരിക്കുന്നു.
നിലവിലെ സംവിധാനത്തിൽ 200 ഇൽ അധികം പേർ കൈൻഡ്ഖ ത്തർ ചാപ്റ്റർ വുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. സമീപ ഭാവിയിൽ ദുബൈ,ബഹ്‌റൈൻ എന്നിവിടങ്ങളിൽ സമാനമായ ചാപ്റ്ററുകൾ രൂപീകരിക്കാൻ പദ്ധതിയുണ്ട്

കൈൻഡ് വിമൻസ് ഇനീഷിയേറ്റീവ്

കൈൻഡിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായ വനിതാ പങ്കാളിത്തം തുടക്കം മുതൽതന്നെയുണ്ട് അത് സജീവമായി നിലനിർത്തുവാനും കൂടുതൽ വനിതകളെ സാന്ത്വന പരിചരണ മേഖലയിൽ വളർത്തത്തിയെടുക്കുന്നതിനുമായി നിർമ്മിച്ച കൂട്ടായ്മയാണ് കൈൻഡ് വിമൻസ് ഇനീഷിയേറ്റീവ്. ഇതിൽ വനിതകളുടെ സന്നദ്ധത എടുത്ത് പറയേണ്ടുന്ന ഒന്ന് തന്നെയാണ് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി വിളിപ്പുറത്ത് തന്നെ അവരുണ്ട്.

സ്വന്തമായി കെട്ടിടത്തിലേക്ക് കൈൻഡ് മാറുന്നതോടെ കൈൻഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും, സാന്ത്വന പരിചരണ രംഗത്ത് മാതൃകാ പരമായ ഇടപെടൽ നടത്താനും അവർക്ക് കഴിയുമെന്നുറപ്പാണ്.

--- പരസ്യം ---

Leave a Comment