കൊച്ചി മെട്രോയിൽ നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ജോയിന്റ് ജനറൽ മാനേജർ, അസിസന്റ് മാനേജർ (ആർക്കിടെക്ട്), മാർക്കറ്റിങ്ങ് കൊമേഷ്യൽ വീഭാഗത്തിൽ അഡീഷ്ണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ നോക്കാം
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ)- രണ്ട് ഒഴിവുകൾ
യോഗ്യത-ബിഇ/ ബിടെക്. എംഇ / എംടെക്/ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കലാവാവധി നീട്ടി നൽകും. കുറഞ്ഞത് അഞ്ച് വർഷത്തെ ഡിസൈൻ പ്രവർത്തിപരിചയം. അതിൽ തന്നെ മൂന്ന് വർഷം മെട്രോ റെയിൽ ഡിസൈനുകളുടെ പ്രൊജക്ടിൽ പ്രവർത്തിച്ചിരിക്കണം അല്ലെങ്കിൽ മേജർ പ്രീ സ്ട്രെസ്ഡ് ബ്രിഡ്ജ് പ്രൊജക്ടിൽ. ഐആർഎസ്, ഐആർസി,ഒഎസ് എന്നീ കോഡുകൾ അറിഞ്ഞിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 മുതൽ 160000 വരെയാണ് ശമ്പളം.
ജോയിന്റ് ജനറൽ മാനേജർ-ഒരു ഒഴിവ് റെഗുലർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം. യോഗ്യത- സിവിൽ എഞ്ചിനിയറിങ്ങിൽ ബിഇ/ബിടെക്. എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം .പ്രവൃത്തിപരിചയം-15 വർഷം. പ്രായപരിധി-56-62 വയസ് വരെ. ശമ്പളം-90000-240000 വരെ അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്ട്)-ഒഴിവ്-1 യോഗ്യത-ആർക്കിടെക്ചറിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള പ്രായപരിധി-35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000-160000 ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ജനറൽ മാനേജർ ( മാർക്കറ്റിംഗ് ആന്റ് കൊമേഴ്ഷ്യൽ) നിയമനം-റെഗുലർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യത-എംബിഎ, പ്രവൃത്തിപരിചയം-മാർക്കറ്റിങ്ങിൽ 17 വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-100000-260000 അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL ഗവ ലോ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് എറണാകുളം ഗവ ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നിയമ വിഭാഗമൊഴികെയുള്ള വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. അഭിമുഖത്തിനുള്ള ദിവസം, സമയം, നിയമം : മെയ് 13-ന് രാവിലെ 10.30 നും, ഇംഗ്ലീഷ്: മെയ് 14-ന് രാവിലെ 10.30 നും, കൊമേഴ്സ് : മെയ് 14-ന് ഉച്ചയ്ക്ക് 1.30 നും, മലയാളം: മെയ് 15-ന് രാവിലെ 10.30 നും, ഹിന്ദി : മെയ് 15-ന് ഉച്ചയ്ക്ക് 01.30 നും തീയതികളിൽ
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ വിവിധ പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം – മേയ് 15ന് രാവിലെ 10മണി, അറബിക് – മേയ് 14ന് രാവിലെ 10മണി, കമ്പ്യൂട്ടർ സയൻസ് – മേയ് 15ന് ഉച്ചയ്ക്ക് 1.30 എന്നിങ്ങനെയാണ് ഇന്റർവ്യൂ സമയക്രമം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സമയക്രമം അനുസരിച്ച് അഭിമുഖത്തിന് കോളജിൽ നേരിട്ട് ഹാജരാകണം.