കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ് അസി. ഡയരക്ടർ അഷറഫ് കാവിൽ വിഷയം അവതരിപ്പിച്ചു. എക്സൈസ് വകുപ്പ് പ്രതിനിധി എം.കെ. അഖില , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. അസീസ്, സുനിൽ തിരുവങ്ങൂർ കെ.ഫായിസ് , എ . സജീവ് കുമാർ,ഗണേശ് കക്കഞ്ചേരി, പ്രജേഷ് ഇ.കെ, രൂപേഷ് മാസ്റ്റർ, അൻവർ ഷാ, എൻ.വി. വൽസൻ, ടി.എം. സത്യൻ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക മുഖത്തെ നവീന രീതിയിൽ തയ്യാറാക്കിയ വേദികളാൽ സമ്പന്നമാക്കിയ കൊയിലാണ്ടി നഗരസഭക്ക് സാംസ്കാരിക സമൂഹം നൽകിയ സ്നേഹ സമ്മാനം കൊയിലാണ്ടി നഗരസഭക്കു വേണ്ടി ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് സ്വീകരിച്ചു.

അഡ്വ.സുനിൽ മോഹൻ മോഡറേറ്ററായി പ്രവർത്തിച്ചു. കൾചറൽ കമ്യൂണിറ്റി സെക്രട്ടറി എം.ജി. ബൽരാജ് സ്വാഗതവും അഡ്വ. കെ.ടി. ശ്രീനിവാസ് നന്ദിയും പറഞ്ഞു. NSS വിദ്യാർത്ഥികൾ ലഹരിക്കെതിരെ കലാപരിപാടികൾ അവതരിപ്പിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!