കൊയിലാണ്ടി ഹാർബറിൽ നിന്ന് നാല് കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ ജോസ് (37), കുമാർ (47),ഷിബു (48) എന്നിവർക്കാണ് അപകടം പറ്റിയത്. മുഖത്തും നെഞ്ചിലും കൈകളിലും കാലിലും ആണ് പരിക്കേറ്റത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കുണ്ട്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകി ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
By neena
Published on: