ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കൊയിലാണ്ടി പഴയ ചിത്ര ടാക്കിസിന് സമീപം വർക്ക്‌ഷോപ്പിൽ വെൽഡിങ് പണി എടുത്തുകൊണ്ടിരുന്ന KL56 C 6629 TATA WINGER വാനിന്റെ ബോണറ്റ് തീ പിടിച്ച് പൂർണമായും കത്തി നശിച്ചത് .ഉടൻ തന്നെ സേനയുടെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.
സ്റ്റേഷൻ ഓഫീസർ ശ്രീ മുരളീധരൻ സി. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. ജോയ് എബ്രഹാം,GR:ASTO മജീദ് എം,FRO മാരായ ഹേമന്ദ് ബി,ഇർഷാദ്,ബിനീഷ് കെ,സിജിത്ത് സി,ഹോംഗാർഡ് ബാലൻ,പ്രദീപ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.