കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരിക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി ശ്രീശനമ്പൂതിരി, ട്രസ്റ്റി ചെയർമാൻ എസ്.ബി അനുരാഗ്, പി.കെ. രാഘവൻ, പി.സജീവൻ പി.എൻ. നാരായണൻ ,പി.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് ആലങ്കോട് ലീലാകൃഷ്ണൻ്റെ പ്രഭാഷണം, ഫിബ്രുവരി 1 ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരും കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, തുടർന്ന് വെങ്ങിലേരി വിനിതാരൂപേഷ് ഏറണാകുളം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി , രണ്ടിന് കെ. പി. എ സി അവതരിപ്പിക്കുന്ന നാടകം ഉമ്മാച്ചു, മൂന്നി ന് വള്ളുവനാട് ചെമ്പരുത്തി അവതരിപ്പിക്കുന്ന നേരാപാട്ടുകളും നാട്ടുകാഴ്ചകളും നാലിന് ശുദ്ധിക്രിയകൾ, ചെറുശ്ശേരി കലാക്ഷേത്രം നയിക്കുന്ന നൃത്തനൃത്യങ്ങൾ, അഞ്ചിന് ഇളനീർകുല വരവുകൾ, കേശവൻകുട്ടി തിയ്യാടി നമ്പി കുന്നംകുളംഅവതരിപ്പിക്കുന്ന അയ്യപ്പൻ തിയ്യാട്ട്, 6 ന് പ്രസാദ ഊട്ട്, കൊഴുക്കല്ലൂർ ശിവക്ഷേത്രത്തിലേക്കുളള എഴുന്നള്ളത്ത് ,പാണ്ടിമേളം കുളിച്ചാറാട്ട്, ചുറ്റുവിളക്ക് വാളകം കൂടൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്.