--- പരസ്യം ---

കോതമംഗലത്ത് പശുവിനെ തിരഞ്ഞുപോയ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി

By admin

Published on:

Follow Us
--- പരസ്യം ---

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തിരച്ചില്‍ ആരംഭിച്ചു.

ഇന്നലെ മുതൽ കാണാതായ പശുവിനെ തിരഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്. വനപാലകരും ഫയർഫോഴ്സും പൊലീസുമടങ്ങിയ സംഘം നാട്ടുകാരുടെ സഹായത്തോടെ കാടിനകത്ത് പരിശോധന തുടരുകയാണ്.

--- പരസ്യം ---

Leave a Comment