ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ​താ​യി വ്യാ​ജ സ​ന്ദേ​ശം;ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ​താ​യും പി​ഴ​യ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ലും ത​ട്ടി​പ്പ് വെ​ബ്സൈ​റ്റി​ലും വീ​ണു​പോ​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ ഔ​ദ്യോ​ഗി​ക വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ അ​ട​ക്കാ​വൂ.

കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്റെ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സാ​ഹി​ൽ വ​ഴി പി​ഴ​യ​ട​ക്കാ​ൻ ക​ഴി​യും. സാ​ഹി​ൽ ആ​പ്പി​ലെ ‘അ​മ​ൻ’ സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​ത്തി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ളു​ക​ൾ​ക്ക് സ​ന്ദേ​ശ​മ​യ​ക്കു​ക​യോ പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!