കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കില്‍ ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
--- പരസ്യം ---