--- പരസ്യം ---

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

By neena

Updated on:

Follow Us
--- പരസ്യം ---

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് സമര്‍പ്പണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.

കേരളീയ വാസ്തുശൈലിയുടെ അനുപമ സൗന്ദര്യത്തിന് ഉദാഹരണമാണ് പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും. ചെമ്പില്‍ വാര്‍ത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ഈ താഴികക്കുടങ്ങള്‍ക്ക് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങള്‍ ഗോപുരങ്ങളില്‍ സ്ഥാപിക്കുന്നത് അപൂര്‍വ്വമാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മാന്നാര്‍ പി കെ രാജപ്പന്‍ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങള്‍ നിര്‍മ്മിച്ചത്. മൂന്ന് താഴികക്കുടങ്ങളില്‍ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.

മുഖമണ്ഡപത്തിന് താഴെ തട്ടില്‍ ആഞ്ഞിലിമരത്തില്‍ അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, വ്യാളീരൂപങ്ങള്‍ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളില്‍ ചതുര്‍ ബാഹുരൂപത്തിലുള്ള ഗുരുവായൂരപ്പന്‍, വെണ്ണക്കണ്ണന്‍, ദ്വാരപാലകര്‍ എന്നിവരുടെ ശില്പങ്ങളും കാണാം. കിഴക്കേനടയില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷന്‍ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തല്‍. നടപ്പന്തലിന്റെ ഓരോ തൂണിലും ദശാവതാരങ്ങളും കൃഷ്ണശില്‍പങ്ങളും ഉണ്ട്

സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ അലങ്കാര മണ്ഡപം വഴിപായി നിര്‍മിച്ച വിഘ്നേഷ് വിജയകുമാറിനെയും ശില്പി എള്ളവള്ളി നന്ദനേയും ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു. സമര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീത പരിപാടി അരങ്ങേറി. നൂറിലേറെ വാദ്യ കലാകാരന്മാര്‍ അണിനിരന്ന സ്പെഷ്യല്‍ തായമ്പക മേളവും നടന്നു.

--- പരസ്യം ---

Leave a Comment