കീഴരിയൂർ : ക്രിസ്മസ് തലേന്ന് തലങ്ങും വിലങ്ങും കയറി കുട്ടി കരോൾ സംഘങ്ങൾ ഗ്രാമത്തിലെ വീട്ടങ്കണത്തിൽ നിറയുന്ന കാഴ്ച ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി. കീഴരിയൂരിൽ ക്രിസ്റ്റ്യൻ കുടുംബങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളുവെങ്കിലും ഈ കരോൾ സംഘങ്ങൾ ആഘോഷം പൊടി പൊടിച്ചു. ക്രിസ്മസ് അപ്പൂപ്പൻമാരും ചുവന്ന ഡ്രസ്സുകളണിഞ്ഞ് സംഘാംഗങ്ങളും ചെണ്ടയും ലൈറ്റുകളും ചെറിയ പാട്ട് സെറ്റും കയ്യിൽ നിറയെ മിഠായി പൊതികളും കരുതിയാണ് ഓരോ സംഘവും എത്തിയത് ഒരേ വീട്ടിൽ തന്നെ നാല് സംഘങ്ങളും വന്ന അവസ്ഥ വരെ ഉണ്ടായി. പിന്നീട് അത് മത്സരമായി മാറുന്ന പ്രത്യേകതയും കണ്ടു. എന്നിരുന്നാലും ജാതി മത ഭേദമന്യേ ഒരോ ആഘോഷങ്ങളും കേരളക്കര മൊത്തമാഘോഷിക്കുന്ന പോലെ നമ്മുടെ ഗ്രാമവും ക്രിസ്മസ് ആടിത്തിമിർത്തു.
--- പരസ്യം ---