മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് നടന്നു. നാല് കാറ്റഗറികളിലായി എൽ കെ ജി മുതൽ ഏഴു വരെ ക്ലാസുകളിലെ 402 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സര വിജയികൾക്ക് മേപ്പയ്യൂർ എ എസ് ഐ ലിനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിൽ വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ കലേഷ് ,മലർവാടി ബാലസംഘം കോഡിനേറ്റർ സഈദ് കീഴരിയൂർ, മലർവാടി വനിത ഏരിയ കോഡിനേറ്റർ ഷമീന അലി മുയിപ്പോത്ത്, ജമാഅത്തെ ഇസ്‌ലാമി മേപ്പയൂർ ഏരിയ വൈസ് പ്രസിഡണ്ട് കെ.പി. മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു അബ്ദുൽ അസീസ് എ കെ സ്വാഗതവും അഷ്റഫ് വി പി നന്ദിയും പറഞ്ഞു. വിവിധ കാറ്റഗറികളിലായി താഴെപ്പറയുന്നവർ വിജയികളായി.
കാറ്റഗറി ഒന്ന് എൽകെജി ,യുകെജി
ഒന്നാം സ്ഥാനം ഐഷ
സഹറ (എരോത്ത് താഴ അംഗൻവാടി ആവള) രണ്ടാം സ്ഥാനം (ഷഹബ മറിയം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ചെറുവണ്ണൂർ)
മൂന്നാം സ്ഥാനം ഐറിൻ മേധ (ജംസ് സ്കൂൾ പയ്യോളി
സെക്കൻഡ് കാറ്റഗറി ഒന്ന് രണ്ട് ക്ലാസുകൾ ഒന്നാം സ്ഥാനം അഷ്മിയ (നോർത്ത് എംഎൽപി സ്കൂൾ ചെറുവണ്ണൂർ)
രണ്ടാം സ്ഥാനം തേജസ്വി (വിളയാട്ടൂർ ഇളമ്പിലാട് എം യു പി സ്കൂൾ മേപ്പയൂർ)
മൂന്നാം സ്ഥാനം നൈനിക (എൽ പി സ്കൂൾ ചെറുവണ്ണൂർ)
കാറ്റഗറി 3 ,4 ,5 ക്ലാസ്സ്
ഒന്നാം സ്ഥാനം അദ്വിൻ വിജീഷ് (പാമ്പിരികുന്ന് എ എൽ പി സ്കൂൾ).രണ്ടാം സ്ഥാനം അനവദ്യ (എ.എൽ.പി.എസ് മേപ്പയൂർ). മൂന്നാം സ്ഥാനം ആത്മിക ടി കെ (കീഴരിയൂർ എം എൽ പി സ്കൂൾ.
കാറ്റഗറി നാല് 6 ,7 ക്ലാസുകൾ
ഒന്നാം സ്ഥാനം ആത്മിക ആർ (വിളയാട്ടൂർ എളമ്പുലാടി എം യു പി സ്കൂൾ). രണ്ടാം സ്ഥാനം ആദിശ അനീറ്റ (കണ്ണോത്ത് യുപി സ്കൂൾ). മൂന്നാം സ്ഥാനം സമീര ഗംഗ (ഗവൺമെൻറ് ഹൈസ്കൂൾ ചെറുവണ്ണൂർ)