--- പരസ്യം ---

ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ചേമഞ്ചേരി: കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണ‌ന് ആക്രമണത്തിൽ പരിക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണ‌നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

--- പരസ്യം ---

Leave a Comment