നടുവത്തൂർ, : ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക ജനങ്ങളെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു ഇതിൻ്റെ ഭാഗമായ് യൂണിറ്റ് അംഗങ്ങൾ സ്കൂളിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ നോട്ടീസ് വിതരണം ചെയ്തു.കീഴരിയൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അമൽ സരാഗ ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയക്ക് ബോധവത്ക്കരണ നോട്ടീസ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ.കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് അജിത ടീച്ചർ സ്റ്റാഫ് സെക്രട്ടറി രേഖ എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനങ്ങളെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
By aneesh Sree
Published on: