കീഴരിയൂർ: കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സോഫ്റ്റ് വെയറിൻ്റെ തുടർ പരിശീലനത്തിൻ്റെ ഭാഗമായി കീഴരിയൂർ, അരിക്കുളം പഞ്ചായത്തിലെ ലൈബ്രറി സെക്രട്ടറി ലൈബ്രറിയൻ മാർക്കുള്ള മേഖലപരിശീലന പരിപാടി അരിക്കുളംഭാവന ലൈബ്രറിയിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സി.രവീന്ദ്രൻ നിർവ്വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് സമിതി കൺവീനർ പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാരായണൻ എൻ.കെ, പി ദാമോധരൻ എന്നിവർ സംസാരിച്ചു. ജയരാജൻ വടക്കയിൽ സോഫ്റ്റ്വെയർ പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എൻ. കെ ശങ്കരൻ മാസ്റ്റർ പരിശീലന പരിപാടി സന്ദർശിച്ചു.
ജില്ല ലൈബ്രറി കൗൺസിലിൻ്റെ ‘ലൈബ്രറി സോഫ്റ്റ് വെയർ’ ഏകദിന പരിശീലനം സംഘടിപ്പിച്ചു
Published on: