കോട്ടയം; ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.
ലാബ് ടെക്നീഷ്യൻ ഒഴിവ്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822-225347.
അഭിമുഖം
പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം നടത്തും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം. ഫിസിക്സ് വിഭാഗം ജൂലൈ 12 രാവിലെ 10 നും ഇംഗ്ലീഷ് വിഭാഗത്തിന് ജൂലൈ 15 രാവിലെ 10നും അഭിമുഖം നട ത്തും. പാൻ കാർഡ് അധാർ കാർഡ് എന്നിവ നിർബന്ധമാണ്. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ -0475 2910231
ഗസ്റ്റ് അധ്യാപക നിയമനം
പാലക്കാട്: തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. താല്പര്യമുള്ളവര് പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 20ന് വൈകീട്ട് അഞ്ചിന് മുമ്പായി കോളെജിന്റെ artscollegetholanur@gmail.com എന്ന ഔദ്യോഗിക മെയിലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖ തിയ്യതി പിന്നീട് അറിയിക്കും. ഈ അധ്യയന വര്‍ഷത്തില്‍ മുന്‍ വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9188900196.