ജ്യൂസ് ജാക്കിങ് ഹാക്ക്: ഒരു പുതിയ സൈബർ സുരക്ഷാ ഭീഷണി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ജ്യൂസ് ജാക്കിങ് അധികമാർക്കും പരിചയമില്ലാത്ത ഒരു സൈബർ ആക്രമണ രീതിയാണ്. പൊതുസ്ഥലങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകൾ ദുരുപയോഗം ചെയ്ത് ഡേറ്റാ മോഷണം നടത്തുകയോ, മാൽവെയർ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാനുള്ള ഒരു ഹാക്കിംഗ് തന്ത്രമാണിത്. ഇത് ജ്യൂസ് ജാക്കിംഗിന്റെ രീതി എങ്ങനെയാണ് എന്ന് നോക്കാം. ഹാക്കർമാർ USB ചാർജിംഗ് പോർട്ടുകൾ മാറ്റം വരുത്തി അതിൽ മാൽവെയർ സ്ഥാപിക്കുകയും ഉപഭോക്താവിന്റെ ഡേറ്റ മോഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും യാത്രക്കാർ ചാർജിംഗ് സോക്കറ്റുകൾക്കായി വിമാനത്താവളങ്ങളിലും കഫേകളിലും ഹോട്ടലുകളിലും പൊതു സ്ഥലങ്ങളിലും USB പോർട്ടുകൾ ഉപയോഗിക്കുമ്പോഴാണ് ഈ ആക്രമണം നടപ്പാക്കുന്നത്. ഹാക്കർമാർ ഉപകരണങ്ങളിൽ നിന്ന് നിർദ്ദിഷ്ടമായ ഡേറ്റ കൈക്കലാക്കാനോ, കീലോഗറുകൾ(ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന പാസ്‌വേഡ് ഉൾപ്പെടെ ഉള്ളവ ചോർത്തി ഹാക്കർക്ക് അയച്ചു നൽകുന്ന തരം ചെറിയ ആപ്പുകളാണ് കീലോഗറുകൾ ഇവ കീബോർഡിന് ചേർന്ന് പ്രവർത്തിക്കുന്നു.) അല്ലെങ്കിൽ സ്പൈവെയറുകൾ ഇൻസ്റ്റാൾ ചെയ്‌തുകൊണ്ട് ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്താനോ ഇത് ഉപയോഗിക്കുന്നു. ചിലത് റാൻസംവെയർ പോലെയുള്ള അപകടകരമായ മാൽവെയറുകളാണ്, ഇത് ഉപകരണത്തെ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുന്നു. റാൻസംവെയറുകൾ ഫോണിനെ ലോക്ക് ചെയ്യുകയും ഡാറ്റകൾ എൻക്രിപ്റ്റ് ചെയ്യുകയുമാണ് പതിവ്.പിന്നീട് ഫോണിലെ ഡാറ്റ തിരികെ ലഭിക്കുവാനും unlock ചെയ്യുവാനും തുക ആവശ്യപ്പെടും.ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പൊതുസ്ഥലങ്ങളിലെ USB പോർട്ടുകൾ ഉപയോഗിക്കുന്നതിനു പകരം നിങ്ങളുടെ സ്വന്തം ചാർജർ ഉപയോഗിച്ച് നേരിട്ട് വാൾ സോക്കറ്റിൽ പ്ലഗ് ചെയ്യുന്നത് നല്ലതാണ്. അതിനായി പവർ ബാങ്ക് കരുതുന്നതും നല്ലൊരു പരിഹാരമാണ്. USB ഡേറ്റാ ബ്ലോക്കറുകൾ ഉപയോഗിച്ചാൽ ചാർജിംഗ് ചെയ്യുന്ന സമയത്ത് ഡേറ്റാ ട്രാൻസ്ഫർ തടയാം. അപരിചിതമായ USB പോർട്ടുകൾ ഉപയോഗിക്കുമ്പോൾ “Charge Only” മോഡ് തിരഞ്ഞെടുക്കുന്നതും ഒരു സുരക്ഷാ മുൻകരുതലാണ്. നിങ്ങളുടെ ഫോണിന്റെ സോഫ്ട് വെയർ ,സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി പുതുക്കി നിർത്തുന്നത് ഹാക്കിംഗ് സാധ്യത കുറയ്ക്കും. ജ്യൂസ് ജാക്കിങ് ഒരു ഗൗരവമേറിയ സൈബർ ഭീഷണിയാണ്. ഉപയോക്താവിന് അറിയാതെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തപ്പെടുവാനോ ബാങ്കിങ് ആപ്പുകൾ ആക്സസ്‌ ചെയ്യുന്നത് മുഖേന സാമ്പത്തിക തട്ടിപ്പിനോ നിങ്ങൾ ഇരയാകപ്പെട്ടേക്കാം. പൊതുസ്ഥലങ്ങളിൽ ചാർജ് ചെയ്യുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗം.

തയ്യാറാക്കിയത്: അനൂജ് റാം

--- പരസ്യം ---

Leave a Comment

error: Content is protected !!