കുടുംബശ്രീക്ക് കീഴില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനില്‍ ജോലി നേടാന്‍ അവസരം. ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കുകളില്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിക്കുന്നത്. കരാര്‍ നിയമനമാണ്. താല്പര്യുള്ളവര് മാര്‍ച്ച്
തസ്തിക & ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്- കുടുംബശ്രീ ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കുകളില്‍ സര്‍വീസ് പ്രൊവൈഡര്‍ റിക്രൂട്ട്മെന്റ്. ആകെ 4 ഒഴിവുകള്‍.
ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളിലായി ഓരോ ഒഴിവുകള്‍.
നിയമനം: കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ 31.03.2026 വരെയാണ് കരാര്‍ കാലാവധി.
പ്രായപരിധി
31.01.2025ന് 40 വയസില്‍ കൂടരുത്.
യോഗ്യത
കുടുംബശ്രീ അംഗങ്ങളോ, കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതകള്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഡിഗ്രി കഴിഞ്ഞിരിക്കണം.
മുന്‍പരിചയം നിര്‍ബന്ധമില്ല. എന്നാല്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 4, വൈകീട്ട് 5 മണി. അപേക്ഷ ഫീസായി 500 രൂപ അടയ്ക്കണം.
അപേക്ഷ: Click
വിജ്ഞാപനം: Click