--- പരസ്യം ---

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരെയും മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണമുണ്ട്.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാനായുള്ള നിര്‍ണായക മരുന്നാണ് ജര്‍മനിയില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചത്.

--- പരസ്യം ---

Leave a Comment