അടുക്കളയിലെ ജോലിക്കിടെ തീപൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. വേദന കുറയ്ക്കുക, അണുബാധ തടയുക, ചര്‍മ്മത്തെ വേഗത്തില്‍ സുഖപ്പെടുത്തുക എന്നിവയാണ് പൊള്ളല്‍ ഭേദമാക്കുന്നതിനുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം. ചെറിയ പൊള്ളലുകള്‍ക്കെല്ലാം വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഇതിനായി നമ്മെ സഹായിക്കും.
തണുത്ത വെള്ളം
പൊള്ളല്‍ ചികിത്സിക്കുമ്പോള്‍ ആദ്യത്തേതും പ്രധാനവുമായ ഘട്ടമാണ് തണുത്ത വെള്ളത്തില്‍ കഴുകുക എന്നത്. അതിനുശേഷം, നേരിയ സോപ്പും വെള്ളവും ഉപയോഗിച്ച് പൊള്ളിയ ഭാഗം കഴുകുക.

തേന്‍
ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള തേന്‍ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് ചെറിയ രീതിയിലുള്ള പൊള്ളലുകളെല്ലാം പെട്ടന്ന് സുഖപ്പെടുത്താന്‍ സഹായിക്കും.

കറ്റാര്‍വാഴ
കറ്റാര്‍ വാഴ പുരട്ടുന്നത് പൊള്ളല്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്.

തണുപ്പ് പിടിക്കുക
പൊള്ളലേറ്റ ഭാഗത്ത് വൃത്തിയുള്ള നനഞ്ഞ തുണി വച്ച് ഒപ്പുന്നത് വേദനയും വീക്കവും ഒഴിവാക്കാന്‍ സഹായിക്കുന്നു. 5 മുതല്‍ 15 മിനിറ്റ് വരെ ഇടവേളകളില്‍ ഇങ്ങനെ നനഞ്ഞ തുണി ഉപയോഗിച്ച് തണുപ്പ് പിടിക്കുവാന്‍ കഴിയും. അമിതമായി നനഞ്ഞ തുണി വച്ച് ഒപ്പുന്നത് ഒഴിവാക്കുവാന്‍ ശ്രമിക്കുക, കാരണം തണുപ്പ് കൂടുതല്‍ ഏറ്റാല്‍ പൊള്ളല്‍ കൂടുതല്‍ ഗുരുതരമാകുവാനും സാധ്യതയുണ്ട്.

മഞ്ഞള്‍ പേസ്റ്റ്
മഞ്ഞളില്‍ ആന്റിബയോട്ടിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് പൊള്ളല്‍ ഫലപ്രദമായി സുഖപ്പെടുത്താന്‍ സഹായിക്കുന്നു. മഞ്ഞള്‍പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി പൊള്ളിയ ഭാഗത്ത് പുരട്ടാവുന്നതാണ്.
