--- പരസ്യം ---

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :ലോക കൊതുകു ദിനമാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു . “ലോക കൊതുകു ദിനം;കരുതിയിരിക്കാം ഈ അപകടകാരിയെ ” എന്ന ലക്ഷ്യം വച്ച്’എല്ലാ വർഷവും ആഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി ആചരിക്കുന്നത്.കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കൊതുകുദിനം വരുന്നത്. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്
ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ നോട്ടീസ് വിതരണം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. . ഗൈഡ്സ് യൂണിറ്റ് അംഗം ദേവനന്ദ പി പി, ഭാവന ബാലകൃഷ്ണൻ, അർച്ചന പി എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment