നമ്പ്രത്ത് കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാഹിത്യ സദസ്സും , സബ്ജില്ലാതല ക്വിസ് മത്സരവും നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി. സ്കൂൾ നൂറാം വാർഷികോത്സവത്തോടനുബന്ധിച്ച് പൂർവ ജീവനക്കാരുടെആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെഭാഗമായി സാഹിത്യ സദസ്സും, മേലടി ഉപ ജില്ലയിലെ യുപി വിഭാഗം കുട്ടികൾക്കായുള്ള ക്വിസ് മത്സരവും നടത്തി. ചെറുവണ്ണൂർ ജിഎച്ച്എസ്എസ് ലെ പാർഥിവ് ഒന്നാം സ്ഥാനവും, കീഴൂർ യു. പി സ്കൂളിലെ വേദവ് കൃഷ്ണ രണ്ടാം സ്ഥാനവും, കണ്ണോത്ത് യു.പി സ്കൂളിലെ മുഹമ്മദ് റസാൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് സാഹിത്യ സദസ്സ് നടന്നു. പ്രശസ്ത ചിത്രകാരനായ മദനൻ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ ജി രഘുനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം ശ്രീഹർഷൻ , പ്രധാനാധ്യാപിക സുഗന്ധി ടി.പി, കെ പി ഭാസ്കരൻ, രഞ്ജിത് നിഹാര എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!