നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കുള്ള ധനസഹായമായും ലഭിക്കും.
18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്ത്യ വിഹിതമായ 239/- രൂപ വാർഷിക പ്രീമിയമായടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്.
നാളികേര വികസന ബോർഡിൻ്റെ തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.
കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡൻ്റ്/കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ/ സിപി സി ഡയറക്ടർ തുടങ്ങിയവർ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷം ഫോറം, വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ പേയ്മെൻ്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേര ഭവൻ, എസ്ആർവി റോഡ്, കൊച്ചി – 682011, എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിൻ്റെ വെബ്സൈറ്റിലോ www.coconutboard.gov.in. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവുമായോ, 0484-2377266, Ext. 255 ബ
ക