--- പരസ്യം ---

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങിയേക്കും

By neena

Published on:

Follow Us
--- പരസ്യം ---

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങും. ശനിയാഴ്ച പ്രവർത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപകപ്രതിഷേധത്തില്‍ മുങ്ങി നാളെ പഠനം മുടങ്ങും. വിദ്യാഭ്യാസകലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനാല്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലാണ്.

ഭരണപക്ഷത്തുള്ള കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു. എന്നീ സംഘടനകള്‍ക്കുപുറമേ, കെ.പി.എസ്.ടി.എ. ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ സംഘടനകളും ശനിയാഴ്ച സമരം പ്രഖ്യാപിച്ചു. ഭൂരിപക്ഷം അധ്യാപകരും സമരരംഗത്തായതിനാല്‍, സര്‍ക്കാര്‍ പ്രവർത്തിദിനമായി നിശ്ചയിച്ചെങ്കിലും ശനിയാഴ്ച പഠനം നടക്കില്ലെന്ന് ഉറപ്പായി.

പങ്കാളിത്തപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കൂടിയുള്ളതാണ് കെ.എസ്.ടി.എ. സമരം. ശനിയാഴ്ച സെക്രട്ടേറിയറ്റിനുമുന്നിലും സമാനമായി ജില്ലകളിലും സമരം നടക്കും. ആറാം പ്രവൃത്തിദിനം ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.ജി.ഇ.) ഓഫീസിനുമുന്നിലാണ് എ.കെ.എസ്.ടി.യു. ധര്‍ണ. ജില്ലകളിലും പ്രതിഷേധമുണ്ടാവും. ഡി.ജി.ഇ. ഓഫീസിനുമുന്നില്‍ ശനിയാഴ്ച ഉപവാസം നടത്താനാണ് യു.ഡി.എഫ്. അധ്യാപകസംഘടനകളുടെ തീരുമാനം. ജില്ലാകേന്ദ്രങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാവും.

--- പരസ്യം ---

Leave a Comment