നീറ്റ് എംഡിഎസ് 2025; അപേക്ഷ മാര്‍ച്ച് 10 വരെ; ഏപ്രില്‍ 19ന് പരീക്ഷ നടക്കും

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

നീറ്റ് എംഡിഎസ് 2025 (മാസ്റ്റര്‍ ഇന്‍ ഡെന്റല്‍ സര്‍ജറി) പരീക്ഷ ഏപ്രില്‍ 19ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിജ്ഞാപനം, അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചുവടെ,

യോഗ്യത

അംഗീകൃത ബിഡിഎസ് ബിരുദമുണ്ടായിരിക്കണം. കൂടാതെ സ്‌റ്റേറ്റ് ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. 

ഒരു വര്‍ഷത്തെ നിര്‍ബന്ധിത റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ്/ പ്രാക്ടിക്കല്‍ ട്രെയിനിങ് 2025 മാര്‍ച്ച് 31നകം  പൂര്‍ത്തിയാക്കിയിരിക്കണം. 

പരീക്ഷ 

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാവുക. 240 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും. മൂന്നുമണിക്കൂറാണ് പരീക്ഷ ദൈര്‍ഘ്യം. ശരിയുത്തരത്തിന് നാല് മാര്‍ക്ക്, തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയ്ക്കും. 

ജനറല്‍ / ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 50 പെര്‍സന്റൈലും, എസ്.സി, എസ്.ടി, ഒബിസിക്കാര്‍ക്ക് 40, ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 പേര്‍സന്റൈല്‍ എന്നിങ്ങനെയാണ് വിജയിക്കാനാവശ്യമായ മാര്‍ക്ക്. 

പരീക്ഷ കേന്ദ്രങ്ങള്‍

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷ കേന്ദ്രമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള സ്ഥലങ്ങള്‍ അപേക്ഷ സമയത്ത് തന്നെ തിരഞ്ഞെടുക്കാം. ഏപ്രില്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

റിസല്‍ട്ട്

മേയ് 19ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. മെറിറ്റടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്ക് അഖിലേന്ത്യ തലത്തില്‍ 50 ശതമാനം ക്വാട്ട എംഡിഎസ് സീറ്റുകളിലേക്കുള്ള കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാിരിക്കും. അതത് സംസ്ഥാനങ്ങളിലെ ഡെന്റല്‍ കോളജുകളിലെ എംഡിഎസ് സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും നീറ്റ് എംഡിഎസ് റാങ്കടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ കമ്മീഷണര്‍ അപേക്ഷകള്‍ സ്വീകരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുമായിരിക്കും പ്രവേശനം. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്നീടെത്തും.

പരീക്ഷ ഫീസ്

3500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 2500 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. 

അപേക്ഷ നല്‍കുന്നതിനും വിജ്ഞാപനത്തിനും https://natboard.edu.in സന്ദര്‍ശിക്കുക. മാര്‍ച്ച് 10 വരെയാണ് അപേക്ഷിക്കാനാവുക. 

--- പരസ്യം ---

Leave a Comment

error: Content is protected !!