തൃശ്ശൂർ : പുതിയകാലത്തെ രചനകൾക്കും വായനയ്ക്കും പുതിയ തലമാണ്. മൺമറഞ്ഞ മഹാന്മാരുടെ സൃഷ്ടികളെ വായിക്കുന്നതു പോലെയോ എഴുത്തുകാരെ വിലയിരുത്തുന്നത് പോലെയോ അല്ല ആധുനിക കാലത്ത് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ആവ്യ പബ്ലിക്കേഷൻസ് സംഘടിപ്പിച്ച പുസ്തക പ്രസിദ്ധീകരണാേത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യലോകത്തിന് വ്യത്യസ്തമായ സംഭാവനകൾ നൽകാൻ ആവ്യയുടെ പുതിയ എഴുത്തുകാർക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആവ്യ പബ്ലിക്കേഷൻസ് മലപ്പുറം 101 രചയിതാക്കളുടെ 101 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക രചയിതാകളായ 101 എഴുത്തുകാരുടെ മഹനീയ സാന്നിധ്യം കൊണ്ട് ശ്രേഷ്ഠമായ ചടങ്ങിൽ ആവ്യ പബ്ലിക്കേഷൻസ് ഡയറക്ടർ റഹീം പുഴയോരത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആവ്യ പബ്ലിക്കേഷൻസ് ഡയറക്ടർ ജുമൈല വരിക്കോടൻ അധ്യക്ഷത വഹിച്ചു. ഡോ. കെ പി സുധീര വിശിഷ്ടാതിഥിയായിരുന്നു.
എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, ഷാഫിജ പുലാക്കൽ, ശ്രീജിത്ത് അരിയല്ലൂർ, പ്രകാശൻ കരിവെള്ളൂർ, എന്നിവർ അതിഥികളായി എത്തി. വിശ്വനാഥൻ വെങ്ങളശ്ശേരി, രാജീവ് ചേമഞ്ചേരി, ലൈലാ വിനയൻ മോഹൻ പന്നിപ്പാറ, സരസു മുന്തൂർ, ബിനു ആർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ആവ്യ പബ്ലിക്കേഷൻസ് ഡയറക്ടർ മീര ചന്ദ്ര ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു.
കഥകൾ, കവിതകൾ, നോവലുകൾ, ബാലസാഹിത്യം, അനുഭവക്കുറിപ്പുകൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി വ്യത്യസ്ത മേഖലകളിലായി 101 എഴുത്തുകാരുടെ 101 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡയറക്ടർ ഷെരീഫ് സി മണ്ണാർമല നന്ദി അറിയിച്ചു