കൊയിലാണ്ടി: പഠന പരിപോഷണ പരിപാടിയായ ഹെല്‍പ്പിംഗ് ഹാന്റുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്ന പ്രോജക്ടുകളുടെ പന്തലായനി ബി.ആര്‍.സി തല അവതരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷനായി.ഡയറ്റ് ലക്ചറും എഴുത്തുകാരിയുമായ മിത്തു തിമോത്തി, പന്തലായനി ബി.പി.സി ഇ.പി.ദീപ്തി,ബി.ആര്‍.സി പരിശീലകന്‍ കെ.എസ്.വികാസ് എന്നിവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പ്രോജക്ട് അവതരണങ്ങള്‍ നടന്നു. 21 പ്രോജക്ട് കോഡിനേറ്റര്‍മാരും പ്രധാനാധ്യാപകരും പങ്കെടുത്തു.