--- പരസ്യം ---

പാർലമെന്‍റ് അംഗം ഷാഫി പറമ്ബിലിന്‍റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി.

By eeyems

Published on:

Follow Us
--- പരസ്യം ---

വടകര : പാർലമെന്‍റ് അംഗം ഷാഫി പറമ്ബിലിന്‍റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ തന്നെ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നുള്ള പരാതികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കെ.കെ. രമ എംഎല്‍എ, യുഡിഎഫ്, ആർഎംപി നേതാക്കളായ പാറക്കല്‍ അബ്ദുല്ല, കെ. പ്രവീണ്‍കുമാർ, എൻ. വേണു, അഡ്വ. ഐ. മൂസ, അഹമ്മദ് പുന്നക്കല്‍, കെ. ബാലനാരായണൻ, പ്രദീപ് ചോമ്ബാല, ഒ.കെ. കുഞ്ഞബ്ദുള്ള, സുനില്‍ മടപ്പള്ളി, കാവില്‍ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment