--- പരസ്യം ---

“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ
സുനീശേഖർ രചനയും സംവിധാനവും നിർവഹിച്ച
സിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർ
ഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ വേഷം ചെയ്യുകയും
ഒരു ന്യൂജൻ ഗാനരചന നിർവഹിക്കുകയും
ചെയ്തിട്ടുണ്ട്.സംഗീതം കലാഭവൻ രാജേഷ്.
ഗായകരായി ഷീബ പുരുഷോത്തമൻ അരിക്കുളം,
വിവേക് ഭൂഷൺ എന്നിവരും സിനിമയുടെ ക്യാമറ
ചന്തു മേപ്പയൂരും എഡിറ്റിംഗ് പ്രശസ്തനായ
PC മോഹനൻ എന്നിവരും നിർവഹിച്ചു.


ചിത്രകലാ മേഖലയിലും മറ്റു കലാസാഹിത്യ രംഗത്തും
വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന രഷിത്ത് ലാലിൻ്റെ വേറെയും സിനിമകൾ അണിയറയിൽ
ഒരുങ്ങുന്നുണ്ട് . നിരവധി ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള അദ്ദേഹത്തിൻ്റെ കവിതകളുടെ ഒരു സമാഹാരം ഉടനെ പുറത്തിറക്കുവാനുള്ള പരിശ്രമത്തിലുമാണ്.

--- പരസ്യം ---

Leave a Comment