--- പരസ്യം ---

മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

By neena

Published on:

Follow Us
--- പരസ്യം ---

മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ശ്രേയ (19), ദേവിക(19), ഹൃദ്യ(19) എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍നിന്നും  കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പന്‍ എന്ന സ്വകാര്യ ബസ് ആണ് ഇവരെ ഇടിച്ചത്.

പരിക്കേറ്റ വിദ്യാർത്ഥികളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്നും ഒരു ലോറി വേഗതയില്‍ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്. ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു.

--- പരസ്യം ---

Leave a Comment