മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് ആഘോഷങ്ങൾ …. മധുരവും ഈദാശംസകളും നേർന്ന് ക്ഷേത്രഭാരവാഹികൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് നമ്മുടെ സാമൂഹ്യ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത് ,പേരും പെരുമയും ചേർക്കാതെ അതിർവരമ്പുകൾപ്പുറത്തേക്ക് നീളുന്ന മനസ്സിൽ സന്തോഷങ്ങൾ മാത്രം തേടുന്ന മനുഷ്യൻ്റെ ചേർത്തു പിടിക്കലാണ് ആഘോഷങ്ങൾ. അതിന് പേരുകേട്ട ഊരാണ് കീഴരിയൂർ. കീഴരിയൂരിൻ്റെ ദേശീയ ഉത്സവമായ എളമ്പിലാട്ട് ഉത്സവത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളും മുസ്ലിം മതവിശ്വാസികളും ഒരുമിച്ചുണ്ടും പങ്കിട്ടതും പെരുമയാണ് . നാടിൻ്റെ നൻമയാണ് അതേപോലെ ഇന്ന് പെരുന്നാൾ ദിനത്തിൽ സമീപ പള്ളിയായ എരോത്ത് പള്ളിയിൽ എളമ്പിലാട്ട് ക്ഷേത്രഭാരവാഹികൾ മധുരവുമായി എത്തിച്ചേർന്ന് ഈദാശംസകൾ നേർന്നത് വേറിട്ട കാഴ്ചയായി മാറിയത്. ഇത്തരം കാഴ്ചകൾ മറയാതിരിക്കട്ടെ

--- പരസ്യം ---

Leave a Comment

error: Content is protected !!