മലബാർ കാൻസർ സെന്ററിൽ ഒഴിവ്; 60,000 രൂപ വരെ ശമ്പളം , അപേക്ഷിക്കാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മാർച്ച് 20 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

റസിഡന്റ് സ്റ്റാഫ് നഴ്സ്- ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിങ്ങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓങ്കോളജി കൗൺസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അപേ്ഷിക്കാനുള്ള ഉയർന്ന പ്രായം 36 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,700 രൂപയാണ് ശമ്പളമായി ലഭിക്കുക.

ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ– ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബി എസ് സി അല്ലെങ്കിൽ ഡി എം ആർ ഐ ടി അതുമല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 36 വയസിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപ വരെ ശമ്പളമായി നേടാം.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്– ഡി ഫാമോ ബി ഫമോ ആണ് യോഗ്യത. 20,100 രൂപ ശമ്പളം ലഭിക്കും, 36 വയസുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

പേഷ്യന്റ് കെയർ അസിസ്റ്റന്റ്– പസ്ടു ആണ് യോഗ്യത. 10,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് -https://www.mcc.kerala.gov.in/

വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം

വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്റര്‍ നമ്പര്‍ 130 തട്ടാംമുകള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്റര്‍ നമ്പര്‍ 64 മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 01-01-2025 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 12,18 വാര്‍ഡുകളിലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 6,7 എന്നീ വാര്‍ഡുകളിലെ അപേക്ഷകരെയും പരിഗണിക്കും.

അങ്കണവാടി കം കൃഷ് വര്‍ക്കറുടെ യോഗ്യത പ്ലസ് ടു ആണ്. അങ്കണവാടി കം ക്രഷ് ഹെല്‍പ്പറുടെ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20 വൈകിട്ട് 5 വരെ. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് വടവുകോട്, പുത്തന്‍കുരിശ് പി.ഒ, എറണാകുളം പിന്‍: 682 308, ഫോണ്‍ 04842730320

വാക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഹോമിയോപ്പതി വകുപ്പിനു കീഴില്‍ വരുന്ന മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്) തസ്തികയിലേയക്ക്
താല്‍കാലിക നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസ വേതനം 15,000/ രൂപ .പ്രായം 40 വയസ്സ് കവിയരുത്.

യോഗ്യത: ജി എന്‍ എം / എ എന്‍ എം നേഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്
യോഗ്യത, വയസ് ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും, ആധാര്‍ കാര്‍ഡും സഹിതം മാര്‍ച്ച് 20 ന് 9.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍

--- പരസ്യം ---

Leave a Comment

error: Content is protected !!