പേരാമ്പ്ര:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മികച്ച സ്നേഹാരാമത്തിനുള്ള സംസ്ഥാന പുരസ്കാരം നൊച്ചാട് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന് ലഭിച്ചു കാടുപിടിച്ചതോ ഉപയോഗശൂന്യമായതോ ആയ ഒരു സ്ഥലത്തെ മനോഹരമാക്കുന്ന പദ്ധതിയാണിത് കക്കൂസ് മാലിന്യ ഉൾപ്പെടെ തള്ളുന്നത് മൂലം പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിച്ച സുഭിക്ഷ മുൻവശത്തുള്ള സ്ഥലത്താണ് സ്നേഹാരാമം നിർമ്മിച്ചിട്ടുള്ളത്കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹ കുമാർ സിങ്ങാണ് ഉദ്ഘാടനം നിർവഹിച്ചത് പുരസ്കാരം ഒക്ടോബർ 30ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് വളണ്ടിയർമാർ ഏറ്റുവാങ്ങും
ഫ