--- പരസ്യം ---

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

By neena

Published on:

Follow Us
--- പരസ്യം ---

ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് കരട് പ്രഖ്യാപനത്തിലെ മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ അനശ്ചിത കാല പ്രക്ഷോഭ സമരം ആരംഭിക്കുവാൻ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ തീരുമാനിച്ചു.

എം.കെ.രാഘവൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെപിപിഎ സംസ്ഥാന പ്രസിഡണ്ട് ഗലീലിയാ ജോർജ്ജ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. പ്രവീൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫാർമസി കൗൺസിൽ എക്സി. അംഗം വി.ജെ.റിയാസ്, അംഗങ്ങളായ കെ.പി. സണ്ണി, എ.ജാസ്മി മോൾ , ടി.ആർ. ദിലീപ്കുമാർ ,സംസ്ഥാന സെക്രട്ടറി കെ.വി.പങ്കജാക്ഷൻ, ടി.സുഹൈബ്, ടി.വി. നവജി , ടി.പി. രാജീവൻ , ജയൻ കോറോത്ത്, പ്രാക്കുളം സുരേഷ്, കെ.ലീന മലപ്പുറം, പി.പ്രിയംവദ, ചെറിന്നിയൂർ രാജീവ്, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment