--- പരസ്യം ---

മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ സ്വീകരണം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ യുഡിഎഫ്പ ഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം കെ.സി.അബു ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് വരെ രക്ഷയില്ലെന്നും നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും മുൻ ഡി സി സി പ്രസിഡൻ്റ് കെ.സി.അബു പറഞ്ഞു.

സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ യുഡിഎഫ്
പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം മുൻ ഡിസിസി പ്രസിഡൻറ് കെ.സി.അബു ഉദ്ഘാടനം ചെയ്യുന്നു.

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.യു.സൈനുദീൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ, കെ.എം.സുരേഷ് ബാബു, ടി. കുട്ട്യാലി,എന്നിവർ പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment