നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ് വൃക്ക. വൃക്കകളുടെ ജോലിയാവട്ടെ ശരീരത്തിലെ ഫില്‍ട്ടര്‍ സംവിധാനവും. രക്തത്തിലുള്ള അധിക ഉപ്പും വെള്ളവും പൊട്ടാസ്യവും ആസിഡും നൈട്രജനുമൊക്കെയടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. രക്തത്തില്‍ ചിലപ്പോള്‍ ഇവയൊക്കെ കൂടുതലുമായിരിക്കാം.
അങ്ങനെ വരുമ്പോള്‍ വൃക്കകള്‍ക്ക് അതെല്ലാം ഫില്‍ട്ടര്‍ ചെയ്യാനും പറ്റില്ല. ഈ പദാര്‍ത്ഥങ്ങളെല്ലാം അടിഞ്ഞു കൂടി നിങ്ങളുടെ വൃക്കകളില്‍ ഖരവസ്തു രൂപപ്പെടുകയും ഇത് കല്ലാവുകയും ചെയ്യുന്നു. ഈ കല്ലുകള്‍ വലുപ്പത്തിലും ആകൃതിയിലുമൊക്കെ വ്യത്യാസപ്പെട്ടിരിക്കാം. മിനുസമാര്‍ന്നതോ അരികുകള്‍ കൂര്‍ത്തതോ ആവാം.
ഈ കല്ല് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ കല്ല് പുറത്തു വരാതെയിരിക്കുകയോ ചെയ്തില്ലെങ്കില്‍ അത് വളര്‍ന്നുവലുതായിക്കൊണ്ടിരിക്കും. മാത്രമല്ല ഇതിനു മൂത്രത്തിലൂടെ പുറത്തുപോവാന്‍ കഴിയാതെയും വരും. ചിലപ്പോള്‍ കല്ല് ചെറിയ കഷണങ്ങളാക്കാനോ നീക്കം ചെയ്യാനോ സര്‍ജറിയും വേണ്ടി വന്നേക്കും.

കല്ല് രൂപ്പപ്പെടുന്നത്
നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ കാല്‍സ്യം, ഫോസ്ഫറസ, ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിന്‍ തുടങ്ങിയ ധാതുക്കള്‍ കൂടുതലായുണ്ടാവാം.
അമിത ഭാരവും മദ്യപാനവും ആവശ്യത്തിനു പോലും വെള്ളം കുടിക്കാതിരിക്കല്‍ പോഷകങ്ങളുടെ കുറവ് എന്നിവ കാരണവും ഉണ്ടാവാം
ആസ്പിരിന്‍ അടങ്ങിയ മരുന്നുകള്‍ ചില ആന്റിബയോട്ടിക്കുകള്‍, എന്നിവയും കാരണമാവാം
ചിലപ്പോള്‍ പാരമ്പര്യമായും വൃക്കയില്‍ കല്ലുകളുണ്ടാവാം. മാത്രമല്ല ഒരിക്കല്‍ വന്നാല്‍ ഇത് വീണ്ടുംവരാനുള്ള സാധ്യതയും കൂടുതലാണ്.

ലക്ഷണങ്ങള്‍
നിരന്തരമായി മൂത്രമൊഴിക്കല്‍
മൂത്രത്തില്‍ രക്തം കാണുക
ദുര്‍ഗന്ധമുള്ളതോ നിറം മാറിയതോ ആയ മൂത്രം
മൂത്രമൊഴുക്കുമ്പോഴുള്ള വേദന, നടുവേദന, അടിവയര്‍ വേദന
വിട്ടുമാറാത്ത വയറുവേദന
വയറിനു അസ്വസ്ഥത അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്യുന്നത്
മൂത്രാശയ അണുബാധയ്ക്ക് കല്ലുകള്‍ കാരണമാവുമ്പോള്‍ പനിയും വിറയലുമുണ്ടാവാം
വൃക്കയിലെ കല്ല് പുറത്തേക്കു വരുമ്പോഴോ അല്ലെങ്കില്‍ വലിയ കല്ല് മൂത്രത്തെ തടസ്സപ്പെടുത്തുമ്പോഴോ നിങ്ങള്‍ നല്ല വേദന അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
[Image: uri.jpg]

പരിഹാരം
വെള്ളം ആവശ്യത്തിന് കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല്‍ വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കാം. സോഡിയം(ഉപ്പ്), മാംസം, മുട്ട തുടങ്ങിയവ മിതമായി ഉപയോഗിക്കുക. ഡോക്ടറെ നിര്‍ബന്ധമായും കാണുകയും ചെയ്യുക. അല്ലാതെ ഭക്ഷണത്തില്‍ മാറ്റം വരുത്തുകയോ പുതിയ മരുന്നുകള്‍ പരീക്ഷിക്കുകയോ ചെയ്യരുത്.