മേപ്പയ്യൂർ ജി. വി. എച്ച് എസ് സ്ക്കൂൾ എൻ.എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച “ഗാന്ധി പർവ്വം “ഗാന്ധിസ്മൃതി യാത്ര രാവിലെ 9 മണിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ നിന്ന് പുഷ്പാർച്ചന നടത്തി ആരംഭിച്ചു. സ്കൂൾ പി.ടി എ എക്സി കുട്ടീവ് അംഗം കെ. ലോഹ്യ സംസാരിച്ചു.

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ഗാന്ധിസ്മൃതിയാത്ര യുടെ ഉദ്ഘാടനകർമ്മം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സജീവൻ, മാലത്ത് സുരേഷ് ( ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ) സി.എം വിനോദ് , വി മുജീബ് (എസ് എം സി ചെയർമാൻ) നിഷിദ് , (പ്രിൻസിപ്പൽ എച്ച് എം) അബ്ദുൾ സമദ് കെ.സി ശ്രീനന്ദന ശ്രീജിത്ത്. പി സ്വാഗതവും ,വി.പി സദാനന്ദൻ നന്ദിയും രേഖപ്പെടുത്തിഎന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ സക്കീർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു. സി.എം, സ്റ്റാഫ് സെക്രട്ടറി സുബാഷ് കുമാർ ഐ. ശ്രീനിവാസൻ ,സി.കെ ബാലകൃഷ്ണൻ, സീതാലക്ഷ്മി, ടി.പി അബു, ആതിര തൈക്കണ്ടി, ഡെലീഷ്.ബി, അജിത ആവണി,സഫീറ വി.കെഎന്നിവർ പരിപാടിക്ക് നേത്യത്വം നൽകി