--- പരസ്യം ---

മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ UDF കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര എം.എൽ എ . ടി .പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

എം.എൽ.എ ടി പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് UDF മാർച്ച് നടത്തി.മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ UDF കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര എം.എൽ എ ടി .പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ചേനോളി റോഡിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു.സർക്കാറിൻ്റെ ശ്രദ്ധ വികസന പ്രവർത്തനങ്ങളിലല്ലന്നതിൻ്റെ തെളിവാണ് പത്ത് വർഷമായിട്ടും മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡിൽ യാതൊരു വിധ പ്രവൃത്തികളും നടക്കാതെ പോയതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് DCC പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇ സ്മയിൽ മുഖ്യ പ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്. ടി. കെ ഇബ്രാഹിം ,കമ്മന അബ്ദുറഹിമാൻ, ഇടത്തിൽ ശിവൻ, ടി. യുസൈനുദ്ദീൻ, കെ.എം സുരേഷ് ബാബു,എം.കെ അബദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. കെ.പി രാമചന്ദ്രൻ ,ഇ അശോകൻ ,ചുക്കോത്ത് ബാലൻ നായർ ,ശ്രീനിലയം വിജയൻ ,കെ .സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കെ, റസാക്ക് കെ, ഒ.കെ കുമാരൻ, ടി.എ സലാം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment