കീഴരിയൂർ: ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, യു.പി സംസ്കൃതം കലോൽസവത്തിൽ നാലാം സ്ഥാനം, എൽ.പി അറബിക് സാഹിത്യോൽസവത്തിൽ അഞ്ചാ സ്ഥാനം എന്നിവ നേടിയ കണ്ണോത്ത് യു.പി സ്കൂൾ മേളയിൽ മികച്ച പ്രകടനം നടത്തി.കഴിഞ്ഞ കാൽ നൂറ്റാണ്ടായി മേലടി ഉപജില്ലാ കലോൽസവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ കണ്ണോത്ത് യു.പി സ്കൂൾ കീഴരിയൂർ ഗ്രാമത്തിന് അഭിമാനാർഹമായ നേട്ടമാണ് ഇത്തവണയും നേടിത്തന്നത്.
--- പരസ്യം ---