വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വീണ്ടും അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. വിശ്വാസ്യതയോടൊപ്പം തന്നെ തികച്ചും ഫ്രീയായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. യു എ ഇയിലേക്കാണ് സ്ഥാപനം ഇപ്പോള്‍ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിലേക്ക് നഴ്സുമാരേയാണ് ആവശ്യമുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. യു എ ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലായിരിക്കും ജോലി. ബി എസ് സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം.
ഐ സി യു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവുമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഡി ഒ എച്ച് ലൈസന്‍സ് അല്ലെങ്കില്‍ ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം ഉണ്ടായിരിക്കണം. ഉടനടി ജോലിക്ക് ചേരാന്‍ താല്പര്യമുള്ളവർക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സിൽ താഴെ.
ആഴ്ചയില്‍ 60 മണിക്കൂർ ജോലിയുണ്ടാകും. വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍ എന്നിവ കമ്പനി നല്‍കും. വർഷത്തില്‍ ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി ലഭിക്കും. 5000 യു എ ഇ ദിർഹമാണ് ശമ്പളം. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 1.14 ലക്ഷം രൂപയിലേറെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ സി വി, ഡി ഒ എച്ച് ലൈസൻസിൻ്റെ പകർപ്പ്, ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ 2024 നവംബർ 20-നോ അതിനു മുമ്പോ gcc@odeoec.in എന്ന മെയിലിലേക്ക് അയക്കണം. ഇമെയിലിൻ്റെ സബ്ജക്റ്റ് ലൈൻ Male Industrial Nurse to UAE എന്നതായിരിക്കണം.