യുഎഇയില്‍ പ്രതിമാസം 5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി; താമസം, ഭക്ഷണം, വിസ, ടിക്കറ്റ് കമ്പനി നല്‍കും; ഈ യോഗ്യത വേണം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഡാപെക് മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം. ആകെയുള്ള നൂറ് ഒഴിവുകളിലേക്ക് മാര്‍ച്ച് 30 വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ ചുവടെ, 

തസ്തിക & ഒഴിവ്

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ആശുപത്രിയിലേക്ക് പുരുഷ ഇന്‍ഡസ്ട്രിയല്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 100.

യോഗ്യത

ബിഎസ് സി നഴ്‌സിങ്/ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്‌സിങ്.

കുറഞ്ഞത് 2 വര്‍ഷമെങ്കിലും (ഐസിയു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍) മേഖലകളില്‍ ജോലി ചെയ്തുള്ള പരിചയം. 

DOH വിജയിച്ചവര്‍, DOH ലൈസന്‍സുള്ളവര്‍ എന്നിവര്‍ക്കും, ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതിമാസം 5000 യുഎഇ ദിര്‍ഹം ശമ്പളമായി ലഭിക്കും. പുറമെ താമസം, ഭക്ഷണം, യാത്ര ചെലവ്, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി നല്‍കും. 

ആഴ്ച്ചയില്‍ 60 മണിക്കൂറാണ് ജോലി. വര്‍ഷത്തില്‍ ശമ്പളത്തോടെയുള്ള 30 ദിവസത്തെ അവധിയും അനുവദിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ട്, ഡാറ്റ് ഫ്‌ളോ (ലഭ്യമെങ്കില്‍) എന്നിവ സഹിതം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ Industrial Male Nurse to UAE എന്ന് രേഖപ്പെടുത്തണം. 

ഉദ്യോഗാര്‍ഥികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: click 

വിജ്ഞാപനം: click 

--- പരസ്യം ---

Leave a Comment

error: Content is protected !!