--- പരസ്യം ---

വയനാട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകൾ

By neena

Published on:

Follow Us
--- പരസ്യം ---

വയനാട്, പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി ഓഫീസില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്ലാണ് നിയമനം. പ്രായപരിധി 2024 ജനുവരി ഒന്നിന് 22-50.

തസ്തിക, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍:

1. ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി കെമിസ്ട്രി (രണ്ട് ഒഴിവ്)-ഡയറി സയന്‍സ്/ഡയറി ടെക്നോളജി ബിടെക്കില്‍ അടിസ്ഥാന ബിരുദവും ഡയറി കെമിസ്ട്രിയില്‍ എംടെക്കും നെറ്റും

2. ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി മൈക്രോബയോളജി (രണ്ട് ഒഴിവ്)-
ഡയറി സയന്‍സ്/ഡയറി ടെക്നോളജിയില്‍ ബിടെക്, ഡയറി മൈക്രോബയോളജിയില്‍ എംടെകും നെറ്റും

3. ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്)-ഡയറി ടെക്നോളജിയുടെ ഡയറി സയന്‍സില്‍ ബിടെക്, ഡയറി എന്‍ജിംഗില്‍ എംടെകും നെറ്റും

4. ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി ടെക്‌നോളജി (രണ്ട് ഒഴിവ്)-ഡയറി ടെക്നോളജിയിലെ ഡയറി സയന്‍സില്‍ ബിടെക്, ഡയറി ടെക്നോളജിയില്‍ എംടെകും നെറ്റും

5. ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി ബിസിനസ്സ് മാനേജ്‌മെന്റ് (ഒരു ഒഴിവ്)-
ഡയറി സയന്‍സ്/ഡയറി ടെക്നോളജിയില്‍ ബിടെക്, ബിസിനസ് മാനേജ്മെന്റ്/അഗ്രിബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നെറ്റും

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പിആന്റ് ഇ) അറിയിച്ചു. ഫോണ്‍: 0495-2376179.

--- പരസ്യം ---

Leave a Comment