കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടേയും ജെ.വി കെയർ മെഡിക്കൽ സെൻ്റർ കീഴരിയൂരിൻ്റേയും സഹകരണത്തോടെ സംഘടിപ്പിച്ച വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ഡോ. നിഹാൽ സമീർ മുഖ്യപ്രഭാഷണം നടത്തി. രൂപേഷ് ജെ.വി ക്ലിനിക്ക്, അഭിജിത്ത് കെ. കെ , എം . സുരേഷ്,സി.കെ. ബാലകൃഷ്ണൻ, വി.പി സദാനന്ദൻ, ഇ.എം. നാരായണൻ, ടി.പി. അബു ,സീതാലക്ഷ്മി അജിതആവണി , ശശി നമ്പ്രോട്ടിൽ, ലിനേഷ് ചെന്താര അനുശ്രീനികേഷ് , സഫീറ വി.കെ, ആതിര ടി.എം. കെ. സുരേഷ് ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ഐ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു
By aneesh Sree
Published on:
